അപേക്ഷ ക്ഷണിക്കുന്നു
പത്തനംതിട്ട : ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഇ -സഞ്ജീവനി ടെലി കൺസൾട്ടേഷൻ വിഭാഗത്തിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.ജനറൽമെഡിസിൻ,സർജറി,ഗൈനക്കോളജി, പീഡിയാട്രിക്ക് ,ഇ.എൻ.ടി,ഓർത്തോ ,മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിലേക്കാണ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ആവശ്യമുള്ളത്.
നിബന്ധനകൾ
1.കൺസൾട്ടേഷൻ സമയം ഉച്ചക്ക് ഒരു മണി മുതൽ 4 മണി വരെയായിരിക്കും
2.ഒരു ഡ്യൂട്ടിക്ക് 2000 രൂപയാണ് ഹോണറേറിയം
3.അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്
4.ഈ നിയമനം 2022 മാർച്ച് 31 വരെ ആയിരിക്കും .
5.പ്രായപരിധി -62 വയസ്സ് ( 1-11/2021ന് )
16 / 11/2021 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്